Home Bibles യിരെമ്യാവ് 2:16 · മലയാളം ബൈബിൾ
യിരെമ്യാവ് 2:16 · മലയാളം ബൈബിൾ

നോഫ്യരും തഹ"നേസ്യരും നിന്റെ നെറുകയെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.

Cross references

ആവർത്തനം 33:20

ഗാദിനെക്കുറിച്ചു അവന്‍ പറഞ്ഞതുഗാദിനെ വിസ്താരമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ . ഒരു സിംഹിപോലെ അവന്‍ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.

2 രാജാക്കന്മാർ 18:21

ചതെഞ്ഞ ഔടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല്‍ ഒരുത്തന്‍ ഊന്നിയാല്‍ അതു അവന്റെ ഉള്ളംകയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.

2 രാജാക്കന്മാർ 23:33

അവന്‍ യെരൂശലേമില്‍ വാഴാതിരിക്കേണ്ടതിന്നു ഫറവോന്‍ -നെഖോ ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.

യേശയ്യാവ് 1:6

അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.

യേശയ്യാവ് 8:8

അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടര്‍ന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.

യേശയ്യാവ് 19:13

സോവനിലെ പ്രഭുക്കന്മാര്‍ ഭോഷന്മാരായ്തീര്‍ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍ അതിനെ തെറ്റിച്ചുകളഞ്ഞു.

യേശയ്യാവ് 30:1

പാപത്തോടു പാപം കൂട്ടുവാന്‍ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും

യേശയ്യാവ് 31:1

യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!

യേശയ്യാവ് 59:13

അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍‍ഭംധരിച്ചു ഹൃദയത്തില്‍ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ

യിരെമ്യാവ് 43:7

ആകയാല്‍ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും

യിരെമ്യാവ് 44:1

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില്‍, നേര്‍യ്യാവിന്റെ മകനായ ബാരൂക്‍ ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തില്‍ എഴുതിയപ്പോള്‍ യിരെമ്യാപ്രവാചകന്‍ അവനോടു പറഞ്ഞ വചനം എന്തെന്നാല്‍

യെഹെസ്കേൽ 30:13

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്‍ത്തികളെ നോഫില്‍നിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.

യെഹെസ്കേൽ 30:16

ഞാന്‍ മിസ്രയീമിന്നു തീ വേക്കും; സീന്‍ അതിവേദനയില്‍ ആകും; നോവ് പിളര്‍ന്നുപോകും; നോഫിന്നു പകല്‍സമയത്തു വൈരികള്‍ ഉണ്ടാകും.

ഹോശേയ 9:6

അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും.

Interlinear

Choose Theme