Home Bibles 2 രാജാക്കന്മാർ 23:33 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 23:33 · മലയാളം ബൈബിൾ

അവന്‍ യെരൂശലേമില്‍ വാഴാതിരിക്കേണ്ടതിന്നു ഫറവോന്‍ -നെഖോ ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.

Cross references

പുറപ്പാട് 21:22

മനുഷ്യര്‍ തമ്മില്‍ ശണ്ഠകൂടീട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല്‍ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില്‍ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുമ്പോലെ അവന്‍ കൊടുക്കേണം.

സംഖ്യാപുസ്തകം 13:21

അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.

സംഖ്യാപുസ്തകം 34:11

ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.

1 രാജാക്കന്മാർ 8:65

ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിര്‍മുതല്‍ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.

2 രാജാക്കന്മാർ 18:14

അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്റെ അടുക്കല്‍ ആളയച്ചുഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.

2 രാജാക്കന്മാർ 23:29

അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ -നെഖോ അശ്ശൂര്‍രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചു കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 25:6

അവര്‍ രാജാവിനെ പിടിച്ചു രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു; അവര്‍ അവന്നു വിധി കല്പിച്ചു.

2 ദിനവൃത്താന്തം 36:3

മിസ്രയീംരാജാവു അവനെ യെരൂശലേമില്‍വെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.

സദൃശവാക്യങ്ങൾ 19:19

മുന്‍ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍ അതു പിന്നെയും ചെയ്യേണ്ടിവരും.

യിരെമ്യാവ് 39:5

അവന്‍ വിട്ടുപോകുംമുമ്പെ അവന്‍ പിന്നെയുംബാബേല്‍രാജാവു യെഹൂദാപട്ടണങ്ങള്‍ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവിന്റെ അടുക്കല്‍ നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്‍ക്ക; അല്ലെങ്കില്‍ നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.

യിരെമ്യാവ് 52:9

അവ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു; അവ അവന്നു വിധി കല്പിച്ചു.

യിരെമ്യാവ് 52:26

ഇവരെ അകമ്പടിനായകനായ നെബൂസ-അദാ പിടിച്ചു രിബ്ളയി ബാബേരാജാവിന്റെ അടുക്ക കൊണ്ടുചെന്നു.

യെഹെസ്കേൽ 19:3

അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

യെഹെസ്കേൽ 19:7

അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്‍ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.

യെഹെസ്കേൽ 19:9

അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി.

Interlinear

Choose Theme