ഇതാ, ഞാന്‍ അനേകം മീന്‍ പിടിക്കാരെ വരുത്തും; അവര്‍ അവരെ പിടിക്കും; അതിന്റെ ശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും; അവര്‍ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
Cross references
തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകര്‍ച്ച കൊടുത്തയക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.
ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
നിന്റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.
സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.
നിന്റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
ദുഷ്ടന്മാര്‍ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
ഏഴു മക്കളെ പ്രസവിച്ചവള്‍ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യന്‍ പകല്‍ തീരുംമുമ്പെ അസ്തമിച്ചുപോയി; അവള്‍ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരില്‍ ശേഷിപ്പുള്ളവരെ ഞാന്‍ അവരുടെ ശത്രുക്കള്‍ക്കു മുമ്പില്‍ വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നതു തിന്നുകഈ ചുരുള്‍ തിന്നിട്ടു ചെന്നു യിസ്രായേല്‍ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
മനുഷ്യപുത്രാ, ഞാന്‍ നിനക്കു തരുന്ന ഈ ചുരുള്‍ നീ വയറ്റില്‍ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ അതു തിന്നു; അതു വായില്‍ തേന്‍ പോലെ മധുരമായിരുന്നു.
ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്നു ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടുനീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു.