അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
Cross references
ജനം കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടുഎങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.
തങ്കം കൊടുത്താല്‍ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
എന്റെ കിടക്കയില്‍ നിന്നെ ഔര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍
നിന്റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.
നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു.
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ .
വെള്ളിയെക്കാള്‍ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍ .
എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.
തങ്കത്തെക്കാള്‍ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാള്‍ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.
ഞാന്‍ ദൂതന്റെ കയ്യില്‍ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായില്‍ തേന്‍ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്റെ വയറു കൈച്ചുപോയി.