Home Bibles യിരെമ്യാവ് 1:15 · മലയാളം ബൈബിൾ
യിരെമ്യാവ് 1:15 · മലയാളം ബൈബിൾ

യഹോവ എന്നോടുവടക്കുനിന്നു ദേശത്തിലെ സര്‍വ്വനിവാസികള്‍ക്കും അനര്‍ത്ഥം വരും.

Cross references

ആവർത്തനം 28:49

യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്‍നിന്നു, ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്റെമേല്‍ വരുത്തും. അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;

യേശയ്യാവ് 22:7

അങ്ങനെ നിന്റെ മനോഹരമായ താഴ്വരകള്‍ രഥങ്ങള്‍കൊണ്ടു നിറയും; കുതിരപ്പട വാതില്‍ക്കല്‍ അണിനിരത്തും.

യിരെമ്യാവ് 4:16

ജാതികളോടു പ്രസ്താവിപ്പിന്‍ ; ഇതാ, കോട്ടവളയുന്നവര്‍ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരെ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന്‍ .

യിരെമ്യാവ് 5:15

യിസ്രായേല്‍ഗൃഹമേ, ഞാന്‍ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടുഅതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;

യിരെമ്യാവ് 6:22

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും.

യിരെമ്യാവ് 9:11

ആകാശത്തെയും ഭൂമിയെയും നിര്‍മ്മിക്കാത്ത ദേവന്മാരോ ഭൂമിയില്‍നിന്നും ആകാശത്തിന്‍ കീഴില്‍നിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന്‍ .

യിരെമ്യാവ് 10:22

ഞാന്‍ അവരെ സന്ദര്‍ശിക്കും; യൌവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.

യിരെമ്യാവ് 25:9

ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.

യിരെമ്യാവ് 33:10

ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തില്‍ ഉള്‍പ്പെട്ട സകല പ്രഭുക്കന്മാരും സര്‍വ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.

യിരെമ്യാവ് 34:1

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍

യിരെമ്യാവ് 39:3

അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.

യിരെമ്യാവ് 43:10

അവര്‍ ഇന്നുവരെയും തങ്ങളെത്തന്നേ താഴ്ത്തിയില്ല; അവര്‍ ഭയപ്പെടുകയോ ഞാന്‍ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വെച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.

വിലാപങ്ങൾ 5:11

അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.

Interlinear

Choose Theme