ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്‍ യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാല്‍ അതു ഞങ്ങളോടു അകന്നിരിക്കുന്നു
Cross references
ഞാന്‍ കറുത്തവനായി നടക്കുന്നു; വെയില്‍ കൊണ്ടല്ലതാനും. ഞാന്‍ സഭയില്‍ എഴുന്നേറ്റു നിലവിളിക്കുന്നു.
ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;
ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു. കര്‍ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
മീവല്‍പക്ഷിയോ കൊക്കോ എന്ന പോലെ ഞാന്‍ ചിലെച്ചു; ഞാന്‍ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്‍ക്കേണമേ.
നിന്റെ മക്കള്‍ ബോധംകെട്ടു വലയില്‍ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്‍ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു
അതുകൊണ്ടു ന്‍ യായം ഞങ്ങളോടു അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോടു എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള്‍ പ്രകാശത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ, ഇരുട്ടു; വെളിച്ചത്തിന്നായിട്ടു കാത്തിരുന്നു; എന്നാല്‍ ഇതാ അന്‍ ധകാരത്തില്‍ ഞങ്ങള്‍ നടക്കുന്നു
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.
യിസ്രായേല്‍ഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍ !
എന്നാല്‍ അവരില്‍വെച്ചു ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഔരോരുത്തനും താന്താന്റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളില്‍ ഇരുന്നു കുറുകുകയും ചെയ്യും.
അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.
നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാല്‍ അവര്‍ ഔടിപ്പോകുന്നുനില്പിന്‍ , നില്പിന്‍ ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.