Home Bibles ഹോശേയ 7:14 · മലയാളം ബൈബിൾ
ഹോശേയ 7:14 · മലയാളം ബൈബിൾ

അവര്‍ ഹൃദയപൂര്‍വ്വം എന്നോടു നിലവിളിക്കാതെ കിടക്കയില്‍വെച്ചു മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.

Cross references

പുറപ്പാട് 32:6

പിറ്റെന്നാള്‍ അവര്‍ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു.

ന്യായാധിപന്മാർ 9:27

അവര്‍ വയലില്‍ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്ത്രില്‍ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു

യോബ് 35:9

എങ്കിലും രാത്രിയില്‍ സ്തോത്രഗീതങ്ങളെ നലകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും

സങ്കീർത്തനങ്ങൾ 78:34

അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.

യേശയ്യാവ് 29:13

ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയത്രെ.

യേശയ്യാവ് 52:5

ഇപ്പോഴോ എന്റെ ജനത്തെ വെറുതെ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്‍ തു ചെയ്യേണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍‍ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു

യേശയ്യാവ് 65:14

എന്റെ ദാസന്മാര്‍‍ ഹൃദയാനന്‍ ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാല്‍ മുറയിടും

യിരെമ്യാവ് 3:10

ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 12:2

അങ്ങനെ ഞാന്‍ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.

ഹോശേയ 3:1

അനന്തരം യഹോവ എന്നോടുയിസ്രായേല്‍മക്കള്‍ അന്യദേവന്മാരോടു ചേര്‍ന്നു മുന്തിരിയടകളില്‍ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാല്‍ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.

ഹോശേയ 13:9

യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.

ഹോശേയ 13:16

ശമര്‍യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള്‍ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.

ആമോസ് 2:8

അവര്‍ ഏതു ബലിപീഠത്തിന്നരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടെച്ചവരുടെ വീഞ്ഞു തങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍വെച്ചു കുടിക്കയും ചെയ്യുന്നു.

ആമോസ് 8:3

അന്നാളില്‍ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.

മീഖാ 2:11

ഒരുത്തന്‍ കാറ്റിനെയും വ്യാജത്തെയും പിന്‍ ചെന്നുഞാന്‍ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാല്‍ അവന്‍ ഈ ജനത്തിന്നു ഒരു പ്രസംഗിയായിരിക്കും.

സഖറിയാവ് 7:5

നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതുനിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില്‍ നിങ്ങള്‍ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?

റോമർ 16:18

അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

ഫിലിപ്പിയർ 3:19

അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.

യാക്കോബ് 4:3

നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.

യാക്കോബ് 5:1

അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍ .

Interlinear

Choose Theme