നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
Cross references
യഹോവയെപ്പോലെ പരിശുദ്ധന്‍ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ത്ഥതയില്‍ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാര്‍ത്ഥതയോടെ ഇവയെല്ലാം മന:പൂര്‍വ്വമായി തന്നിരിക്കുന്നു ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മന:പൂര്‍വ്വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.
നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.
ദൈവം എന്റെ പരമാര്‍ത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസില്‍ എന്നെ തൂക്കിനോക്കുമാറാകട്ടെ -
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.
യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്റെ കണ്പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
യഹോവ നീതിമാന്‍ ; അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവര്‍ അവന്റെ മുഖം കാണും.
ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;
നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍ ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്‍.
അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിര്‍മ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാന്‍ താമസിക്കുന്നു; അതുകൊണ്ടു അവന്‍ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയര്‍ന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്‍.
അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതില്‍കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍, ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.
ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും; അവര്‍ അറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും.
യഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു അവന്‍ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവന്‍ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
ആകയാല്‍ കര്‍ത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഔരോരുത്തന്നു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.
ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
നാം അവന്റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവന്‍ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവന്‍ നീതിമാന്‍ ആകുന്നു.
ദൈവത്തിന്റെ മക്കള്‍ ആരെന്നും പിശാചിന്റെ മക്കള്‍ ആരെന്നും ഇതിനാല്‍ തെളിയുന്നു; നീതി പ്രവര്‍ത്തിക്കാത്തവന്‍ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്‍നിന്നുള്ളവനല്ല.