യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
Cross references
തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവന്‍ കാക്കുന്നു; ദുഷ്ടന്മാര്‍ അന്ധകാരത്തില്‍ മിണ്ടാതെയാകുന്നു; സ്വശക്തിയാല്‍ ഒരുത്തനും ജയിക്കയില്ല.
എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും.
ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
എന്നാല്‍ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.
എന്റെ ആത്മാവു എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയില്‍ അവര്‍ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാല്‍ ദുഷ്ന്മാരുടെ വഴി അവന്‍ മറിച്ചുകളയുന്നു.
ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.
ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.
യഹോവ നല്ലവനും കഷ്ടദിവസത്തില്‍ ശരണവും ആകുന്നു; തങ്കല്‍ ആശ്രയിക്കുന്നവരെ അവന്‍ അറിയുന്നു.
ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.
ഞാന്‍ നല്ല ഇടയന്‍ ; പിതാവു എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനിലക്കുന്നു; കര്‍ത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.
അവര്‍ താല്‍ക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളില്‍ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.