Home Bibles യേശയ്യാവ് 22:25 · മലയാളം ബൈബിൾ
യേശയ്യാവ് 22:25 · മലയാളം ബൈബിൾ

അന്നാളില്‍ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്‍ന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

Cross references

എസ്ഥേർ 9:5

യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകെച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.

എസ്ഥേർ 9:24

കാര്യം രാജാവിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേല്‍ തൂക്കിക്കളവാനും രാജാവു രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ടു അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താല്‍ പൂരീം എന്നു പേര്‍ വിളിച്ചു.

സങ്കീർത്തനങ്ങൾ 52:5

ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.

സങ്കീർത്തനങ്ങൾ 146:3

നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുതു, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.

യേശയ്യാവ് 22:15

സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം കല്പിക്കുന്നുനീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;

യേശയ്യാവ് 22:23

ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാന്‍ അവനെ തറെക്കും; അവന്‍ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.

യേശയ്യാവ് 46:11

ഞാന്‍ കിഴക്കുനിന്നു ഒരു റാഞ്ചന്‍ പക്ഷിയെ, ദൂരദേശത്തുനിന്നു എന്റെ ആലോചനയെ അനുഷ്ടിക്കുന്ന പുരുഷനെ തന്നേ വിളിക്കുന്നു; ഞാന്‍ പ്രസ്താവിച്ചിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കും; ഞാന്‍ നിരൂപിച്ചിരിക്കുന്നു; ഞാന്‍ അനുഷ്ഠിക്കും.

യേശയ്യാവ് 48:15

ഞാന്‍ , ഞാന്‍ തന്നേ പ്രസ്താവിക്കുന്നു; ഞാന്‍ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.

യിരെമ്യാവ് 4:28

ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തു പോകും; ഞാന്‍ നിര്‍ണ്ണയിച്ചു അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അനുതപിക്കയില്ല, പിന്‍ മാറുകയുമില്ല.

യിരെമ്യാവ് 17:5

അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

യെഹെസ്കേൽ 5:13

അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും.

യെഹെസ്കേൽ 5:15

ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നില്‍ ന്യായവിധി നടത്തുമ്പോള്‍ നീ നിന്റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.

മീഖാ 4:4

അവര്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.

Interlinear

Choose Theme