Home Bibles യേശയ്യാവ് 22:23 · മലയാളം ബൈബിൾ
യേശയ്യാവ് 22:23 · മലയാളം ബൈബിൾ

ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാന്‍ അവനെ തറെക്കും; അവന്‍ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.

Cross references

ഉല്പത്തി 45:9

നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.

1 ശമൂവേൽ 2:8

അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു.

എസ്രാ 9:8

ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങള്‍ക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളില്‍ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്കു ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.

എസ്ഥേർ 4:14

നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യെഹൂദന്മാര്‍ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കും അറിയാം?

എസ്ഥേർ 10:3

യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരില്‍വെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സര്‍വ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.

യോബ് 36:7

അവന്‍ നീതിമാന്മാരില്‍നിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.

സഭാപ്രസംഗി 12:11

ജ്ഞാനികളുടെ വചനങ്ങള്‍ മുടിങ്കോല്‍പോലെയും, സഭാധിപന്മാരുടെ വാക്കുകള്‍ തറെച്ചിരിക്കുന്ന ആണികള്‍പോലെയും ആകുന്നു; അവ ഒരു ഇടയനാല്‍ തന്നേ നല്കപ്പെട്ടിരിക്കുന്നു.

സഖറിയാവ് 10:4

അവന്റെ പക്കല്‍നിന്നു മൂലക്കല്ലും അവന്റെ പക്കല്‍നിന്നു ആണിയും അവന്റെ പക്കല്‍നിന്നു പടവില്ലും അവന്റെ പക്കല്‍നിന്നു ഏതു അധിപതിയും വരും.

ലൂക്കോസ് 22:29

എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു.

വെളിപ്പാട് 3:21

ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ.

Interlinear

Choose Theme