Home Bibles യേശയ്യാവ് 17:3 · മലയാളം ബൈബിൾ
യേശയ്യാവ് 17:3 · മലയാളം ബൈബിൾ

എഫ്രയീമില്‍ കോട്ടയും ദമ്മേശെക്കില്‍ രാജത്വവും ഇല്ലാതെയാകും; അരാമില്‍ ശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

Cross references

2 രാജാക്കന്മാർ 16:9

അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 17:6

ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.

യേശയ്യാവ് 7:8

അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നു പോകും.

യേശയ്യാവ് 7:16

തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.

യേശയ്യാവ് 8:4

ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളിപ്പാന്‍ പ്രായമുകുംമുമ്പെ ദമ്മേശെക്കിലെ ധനവും ശമര്‍യ്യയിലെ കൊള്ളയും അശ്ശൂര്‍ രാജാവിന്റെ അടുക്കലേക്കു എടുത്തുകൊണ്ടു പോകും എന്നരുളിച്ചെയ്തു.

യേശയ്യാവ് 10:9

കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്‍യ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?

യേശയ്യാവ് 16:14

ഇപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നതോകൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സര്‍വ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.

യേശയ്യാവ് 17:4

അന്നാളില്‍ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.

യേശയ്യാവ് 28:1

എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേല്‍ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!

ഹോശേയ 1:4

യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;

ഹോശേയ 1:6

അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.

ഹോശേയ 3:4

ഈ വിധത്തില്‍ യിസ്രായേല്‍മക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.

ഹോശേയ 5:13

എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരില്‍ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കല്‍ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.

ഹോശേയ 8:8

യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.

ഹോശേയ 9:11

എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.

ഹോശേയ 9:16

എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.

ഹോശേയ 10:14

അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.

ഹോശേയ 13:7

ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;

ഹോശേയ 13:15

അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.

ആമോസ് 2:6

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

ആമോസ് 3:9

ശമര്‍യ്യാപര്‍വ്വതങ്ങളില്‍ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന്‍ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന്‍ !

ആമോസ് 5:25

യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?

ആമോസ് 6:7

അതുകൊണ്ടു അവര്‍ ഇപ്പോള്‍ പ്രവാസികളില്‍ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്‍ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്‍ന്നുപോകും.

ആമോസ് 8:14

ദാനേ, നിന്റെ ദൈവത്താണ, ബേര്‍-ശേബാമാര്‍ഗ്ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്‍യ്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവര്‍ വീഴും; ഇനി എഴുന്നേല്‍ക്കയുമില്ല.

മീഖാ 1:4

തീയുടെ മുമ്പില്‍ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില്‍ ചാടുന്ന വെള്ളംപോലെയും പര്‍വ്വതങ്ങള്‍ അവന്റെ കീഴില്‍ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.

Interlinear

Choose Theme