ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവന് ചെയ്തു.
Cross references
യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.
ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കല് വന്നു പെട്ടകത്തില് കടന്നു.
ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്വ്വജഡത്തില്നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില് അടെച്ചു.
അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടില് ജനിച്ച സകല ദാസന്മാരെയും താന് വിലകൂ വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്മ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.
മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര് അങ്ങനെ തന്നേ ചെയ്തു.
മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന് ചെയ്തു.
അവന് മൂടുവിരി തിരുനിവാസത്തിന്മേല് വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
പെട്ടകം തിരുനിവാസത്തില് കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
അതിന്മേല് യഹോവയുടെ സന്നിധിയില് അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
അവര് സമാഗമനക്കുടാരത്തില് കടക്കുമ്പോഴും യാഗപീഠത്തിങ്കല് ചെല്ലുമ്പോഴും കൈകാലുകള് കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
എന്നാല് യെഹൂദ്യയില് അര്ക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാന് ഭയപ്പെട്ടു, സ്വപ്നത്തില് അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
ആകയാല് എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന് ഒക്കെയും പാറമേല് വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.
അവന്റെ അമ്മ ശുശ്രൂഷക്കാരോടുഅവന് നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല് അതു ചെയ്വിന് എന്നു പറഞ്ഞു.
ഞാന് നിങ്ങളോടു കല്പിക്കുന്നതു ചെയ്താല് നിങ്ങള് എന്റെ സ്നേഹിതന്മാര് തന്നേ
വിശ്വാസത്താല് നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്ത്തു; അതിനാല് അവന് ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്ന്നു.
അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകള് ഭാരമുള്ളവയല്ല.