അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടില്‍ ജനിച്ച സകല ദാസന്മാരെയും താന്‍ വിലകൂ വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്‍മ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.
Cross references
എനിക്കും നിങ്ങള്‍ക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതുനിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.
അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തില്‍പരിച്ഛേദന ഏറ്റു.
യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാന്‍ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയില്‍ നടപ്പാന്‍ കല്പിക്കേണ്ടതിന്നു ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
പിന്നെ യാക്കോബിന്റെ പുത്രന്മാര്‍ നിഹതന്മാരുടെ ഇടയില്‍ ചെന്നു,തങ്ങളുടെ സഹോദരിയെ അവര്‍ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.
അക്കാലത്തു യഹോവ യോശുവയോടുതീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.
ഞാന്‍ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.
ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു.
ഈ ഭാഗ്യവര്‍ണ്ണനം പരിച്ഛേദനെക്കോ? അഗ്രചര്‍മ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മ്മം വരുത്തരുതു; ഒരുത്തന്‍ അഗ്രചര്‍മ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്‍ക്കരുതു.
ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.