യോസേഫ്, ബെന്യാമീന്‍ . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.
Cross references
ഫറവോന്‍ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്ത് പ്രസവിച്ചു.
അനന്തരം യോസേഫിന്നുനിന്റെ അപ്പന്‍ ദീനമായി കിടക്കുന്നു എന്നു വര്‍ത്തമാനം വന്നു; ഉടനെ അവന്‍ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു
എന്നോടുഞാന്‍ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈകൂ നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈകൂ നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കല്‍ കൊണ്ടുചെന്നു.
അങ്ങനെ അവന്‍ അന്നു അവരെ അനുഗ്രഹിച്ചുദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര്‍ നിന്റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
യോസേഫിന്റെ മക്കളില്‍ എഫ്രയീമിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
യോസേഫിന്റെ പുത്രന്മാര്‍ കുടുംബം കുടുംബമായി ആരെന്നാല്‍മനശ്ശെയും എഫ്രയീമും.
യോസേഫിനെക്കുറിച്ചു അവന്‍ പറഞ്ഞതുആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍ മുതല്‍ ബാല്‍-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍ പര്‍വ്വതവും വരെ പെരുകി പരന്നു.
മനശ്ശെയുടെ പുത്രന്മാര്‍അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍; അവള്‍ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.