Home Bibles ഉല്പത്തി 45:23 · മലയാളം ബൈബിൾ
ഉല്പത്തി 45:23 · മലയാളം ബൈബിൾ

അങ്ങനെ തന്നേ അവന്‍ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.

Cross references

ഉല്പത്തി 24:10

അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.

ഉല്പത്തി 43:11

അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേല്‍ അവരോടു പറഞ്ഞതുഅങ്ങനെയെങ്കില്‍ ഇതു ചെയ്‍വിന്‍ നിങ്ങളുടെ പാത്രങ്ങളില്‍ കുറെ സുഗന്ധപ്പശ, കുറെ തേന്‍ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളില്‍ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിന്‍ .

പുറപ്പാട് 16:3

യിസ്രായേല്‍മക്കള്‍ അവരോടുഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാല്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളായിരുന്നു. നിങ്ങള്‍ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന്‍ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

Interlinear

Choose Theme