നീ ഗോശെന്‍ ദേശത്തു പാര്‍ത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
Cross references
യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.
അങ്ങനെ യോസേഫ് ചെന്നുഎന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവര്‍ക്കുംള്ളതൊക്കെയും കനാന്‍ ദേശത്തുനിന്നു വന്നു; ഗോശെന്‍ ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.
ദേശത്തു താമസിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു; കനാന്‍ ദേശത്തു ക്ഷാമം കഠിനമായിരിക്കയാല്‍ അടിയങ്ങളുടെ ആടുകള്‍ക്കു മേച്ചലില്ല; അടിയങ്ങള്‍ ഗോശെന്‍ ദേശത്തു പാര്‍ത്തുകൊള്ളട്ടെ എന്നും അവര്‍ ഫറവോനോടു പറഞ്ഞു.
മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ ദേശത്തുതന്നേ പാര്‍ത്തുകൊള്ളട്ടെ. അവരില്‍ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നു എങ്കില്‍ അവരെ എന്റെ ആടുമാടുകളുടെ മേല്‍ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാര്‍ക്കുംന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും.
യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.
യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്രാജാവിന്റെ രണ്ടാമനും യെഹൂദന്മാരില്‍വെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സര്‍വ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ടു; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.
പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിന്നു ഞാന്‍ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.