Home Bibles പുറപ്പാട് 8:22 · മലയാളം ബൈബിൾ
പുറപ്പാട് 8:22 · മലയാളം ബൈബിൾ

ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാര്‍ക്കുംന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും.

Cross references

പുറപ്പാട് 7:17

ഞാന്‍ യഹോവ എന്നു നീ ഇതിനാല്‍ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തില്‍ അടിക്കും; അതു രക്തമായ്തീരും;

പുറപ്പാട് 8:10

നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;

പുറപ്പാട് 9:4

യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വേക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.

പുറപ്പാട് 9:6

അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തുമിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.

പുറപ്പാട് 9:26

യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.

പുറപ്പാട് 9:29

മോശെ അവനോടുഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.

പുറപ്പാട് 10:23

മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കു എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നു.

പുറപ്പാട് 11:6

മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.

പുറപ്പാട് 12:13

നിങ്ങള്‍ പാര്‍ക്കുംന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല.

സങ്കീർത്തനങ്ങൾ 74:12

ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവന്‍ രക്ഷ പ്രവര്‍ത്തിക്കുന്നു.

സങ്കീർത്തനങ്ങൾ 110:2

യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതുഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

യെഹെസ്കേൽ 30:19

ഇങ്ങനെ ഞാന്‍ മിസ്രയീമില്‍ ന്യായവിധികളെ നടത്തും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

മലാഖി 3:18

അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.

Interlinear

Choose Theme