Home Bibles ഉല്പത്തി 43:27 · മലയാളം ബൈബിൾ
ഉല്പത്തി 43:27 · മലയാളം ബൈബിൾ

അവന്‍ അവരോടു കുശലപ്രശ്നം ചെയ്തുനിങ്ങള്‍ പറഞ്ഞ വൃദ്ധന്‍ , നിങ്ങളുടെ അപ്പന്‍ സൌഖ്യമായിരിക്കുന്നുവോ? അവന്‍ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.

Cross references

ഉല്പത്തി 37:14

അവന്‍ അവനോടുനീ ചെന്നു നിന്റെ സഹോദരന്മാര്‍ക്കും സുഖം തന്നേയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന്‍ താഴ്വരയില്‍ നിന്നു അവനെ അയച്ചു; അവന്‍ ശെഖേമില്‍ എത്തി.

ഉല്പത്തി 41:16

അതിന്നു യോസേഫ് ഫറവോനോടുഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നലകും എന്നു പറഞ്ഞു.

ഉല്പത്തി 42:11

ഞങ്ങള്‍ എല്ലാവരും ഒരാളുടെ മക്കള്‍; ഞങ്ങള്‍ പരമാര്‍ത്ഥികളാകുന്നു; അടിയങ്ങള്‍ ഒറ്റുകാരല്ല എന്നു പറഞ്ഞു.

ഉല്പത്തി 42:13

അതിന്നു അവര്‍അടിയങ്ങള്‍ കനാന്‍ ദേശത്തുള്ള ഒരാളുടെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാര്‍ ആകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കല്‍ ഉണ്ടു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.

ഉല്പത്തി 43:7

അതിന്നു അവര്‍നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ? നിങ്ങള്‍ക്കും ഇനിയും ഒരു സഹോദരന്‍ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങള്‍ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.

പുറപ്പാട് 18:7

മോശെ തന്റെ അമ്മായപ്പനെ എതിരേല്പാന്‍ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവര്‍ തമ്മില്‍ കുശലപ്രശ്നം ചെയ്തു കൂടാരത്തില്‍ വന്നു.

ന്യായാധിപന്മാർ 18:15

യുദ്ധസന്നദ്ധരായ ദാന്യര്‍ അറുനൂറുപേരും വാതില്‍ക്കല്‍ നിന്നു.

1 ശമൂവേൽ 17:22

ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കല്‍ ഏല്പിച്ചുംവെച്ചു അണിയില്‍ ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.

1 ശമൂവേൽ 25:5

ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതുനിങ്ങള്‍ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ ചെന്നു എന്റെ പേരില്‍ അവന്നു വന്ദനം ചൊല്ലി

2 രാജാക്കന്മാർ 4:26

സുഖം തന്നേയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍ പറഞ്ഞു.

1 ദിനവൃത്താന്തം 18:10

അവന്‍ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.

Interlinear

Choose Theme