Home Bibles 1 ദിനവൃത്താന്തം 18:10 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 18:10 · മലയാളം ബൈബിൾ

അവന്‍ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.

Cross references

2 ശമൂവേൽ 8:10

ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകന്‍ യോരാമിനെ രാജാവിന്റെ അടുക്കല്‍ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9:1

ശെബാരാജ്ഞി ശലോമോന്റെ കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമില്‍ വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.

2 ദിനവൃത്താന്തം 9:23

ദൈവം ശലോമോന്റെ ഹൃദയത്തില്‍ കൊടുത്ത ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.

യേശയ്യാവ് 39:1

ആ കാലത്തു ബലദാന്റെ മകനായ മെരോദക്-ബലദാന്‍ എന്ന ബാബേല്‍ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.

Interlinear

Choose Theme