Home Bibles ഉല്പത്തി 40:6 · മലയാളം ബൈബിൾ
ഉല്പത്തി 40:6 · മലയാളം ബൈബിൾ

രാവിലെ യോസേഫ് അവരുടെ അടുക്കല്‍ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.

Cross references

ഉല്പത്തി 40:8

അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.

ദാനിയേൽ 2:1

നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ നെബൂഖദ് നേസര്‍ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.

ദാനിയേൽ 4:5

അതുനിമിത്തം ഭയപ്പെട്ടു, കിടക്കയില്‍വെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.

ദാനിയേൽ 5:6

ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാല്‍ പരവശനായിഅരയുടെ ഏപ്പു അഴിഞ്ഞു കാല്‍മുട്ടുകള്‍ ആടിപ്പോയി.

ദാനിയേൽ 7:28

ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു.

ദാനിയേൽ 8:27

എന്നാല്‍ ദാനിയേലെന്ന ഞാന്‍ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാന്‍ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.

Interlinear

Choose Theme