ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.
Cross references
എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്റെ അടുക്കല്‍ വന്നു അവനോടുനീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു.
ഇപ്പോള്‍ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന്‍ ഒരു പ്രവാചകന്‍ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്‍ക എന്നു അരുളിച്ചെയ്തു.
അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടുനീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
പുരോഹിതന്റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാല്‍ അവള്‍ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
അവര്‍ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി അവള്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു അപ്പന്റെ വീട്ടില്‍വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കും പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.
അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ളേഹെമില്‍ തന്റെ അപ്പന്റെ വീട്ടില്‍ പോയി നാലു മാസത്തോളം അവിടെ പാര്‍ത്തു.
അപ്പോള്‍ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന്‍ നാഥാനോടുയഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍ .
നാഥാന്‍ ദാവീദിനോടു പറഞ്ഞതുആ മനുഷ്യന്‍ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നു വിടുവിച്ചു.
മരണത്തെക്കാള്‍ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടുഹൃദയത്തില്‍ കണികളും വലകളും കയ്യില്‍ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല്‍ പിടിപെടും.
പണ്ടു തന്നേ നീ നുകം തകര്‍ത്തു നിന്റെ കയറു പൊട്ടിച്ചുഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേല്‍ ഒക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.
ഒരു പുരുഷന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കല്‍ മടങ്ങിവരുവാന്‍ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.
യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതുവിശ്വാസത്യാഗിനിയായ യിസ്രായേല്‍ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവള്‍ ഉയരമുള്ള എല്ലാ മലകളിലും എല്ലാപച്ചമരത്തിന്‍ കീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു.
വിശ്വാസത്യാഗിനിയായ യിസ്രായേല്‍ വ്യഭിചാരം ചെയ്ത ഹേതുവാല്‍ തന്നേ ഞാന്‍ അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.
അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.
എന്നാല്‍ നീ നിന്റെ സൌന്ദര്യത്തില്‍ ആശ്രയിച്ചു, നിന്റെ കീര്‍ത്തിഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്റെമേലും നിന്റെ പരസംഗം ചെലവഴിച്ചു; അതു അവന്നുള്ളതായിരുന്നു.
മതിവാരത്തവളാകയാല്‍ നീ അശ്ശൂര്‍യ്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.
അവര്‍ നിന്റെ വീടുകളെ തീവെച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍ കാണ്‍കെ നിന്റെമേല്‍ ന്യായവിധി നടത്തും; നിന്റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.
എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
എന്നിട്ടും അവള്‍ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഔര്‍ത്തു പരസംഗം വര്‍ദ്ധിപ്പിച്ചു.
അങ്ങനെ വേശ്യയുടെ അടുക്കല്‍ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കല്‍ ചെന്നു; അതെ അവര്‍ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള്‍ ലജ്ജ പ്രവര്‍ത്തിച്ചു; എനിക്കു അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്നു പറഞ്ഞുവല്ലോ.
നീ ബഹുകാലം അടങ്ങിപ്പാര്‍ക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
യിസ്രായേലേ, നി പരസംഗം ചെയ്താലും യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങള്‍ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്--ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
“നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ.
നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കു തന്നേ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന്‍ ഭാഗ്യവാന്‍ .