Home Bibles ഉല്പത്തി 38:23 · മലയാളം ബൈബിൾ
ഉല്പത്തി 38:23 · മലയാളം ബൈബിൾ

അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.

Cross references

2 ശമൂവേൽ 12:9

നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.

സദൃശവാക്യങ്ങൾ 6:33

പ്രഹരവും അപമാനവും അവന്നു ലഭിക്കും; അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.

റോമർ 6:21

നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.

2 കൊരിന്ത്യർ 4:2

ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.

എഫേസ്യർ 5:12

അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍ പോലും ലജ്ജയാകുന്നു.

വെളിപ്പാട് 16:15

ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ . —

Interlinear

Choose Theme