Home Bibles ഉല്പത്തി 34:10 · മലയാളം ബൈബിൾ
ഉല്പത്തി 34:10 · മലയാളം ബൈബിൾ

നിങ്ങള്‍ക്കു ഞങ്ങളോടുകൂടെ പാര്‍ക്കാം; ദേശത്തു നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടാകും; അതില്‍ പാര്‍ത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിന്‍ എന്നു പറഞ്ഞു.

Cross references

ഉല്പത്തി 13:9

ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

ഉല്പത്തി 20:15

ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്നു അബീമേലെക്‍ പറഞ്ഞു.

ഉല്പത്തി 34:21

അവരുടെ ആട്ടിന്‍ കൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവര്‍ പറയുംവണ്ണം സമ്മതിച്ചാല്‍ മതി; എന്നാല്‍ അവര്‍ നമ്മോടുകൂടെ പാര്‍ക്കും എന്നു പറഞ്ഞു.

ഉല്പത്തി 42:34

നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ; അതിനാല്‍ നിങ്ങള്‍ ഒറ്റുകാരല്ല, പരമാര്‍ത്ഥികള്‍ തന്നേ എന്നു ഞാന്‍ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്‍ക്കു ഏല്പിച്ചുതരും; നിങ്ങള്‍ക്കു ദേശത്തു വ്യാപാരവും ചെയ്യാം.

ഉല്പത്തി 47:27

യിസ്രായേല്‍ മിസ്രയീംരാജ്യത്തിലെ ഗോശെന്‍ ദേശത്തു പാര്‍ത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.

Interlinear

Choose Theme