അവന്‍ അവരോടുഅവന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകള്‍ റാഹേല്‍ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു.
Cross references
അവന്‍ അവനോടുനീ ചെന്നു നിന്റെ സഹോദരന്മാര്‍ക്കും സുഖം തന്നേയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന്‍ താഴ്വരയില്‍ നിന്നു അവനെ അയച്ചു; അവന്‍ ശെഖേമില്‍ എത്തി.
അവന്‍ അവരോടു കുശലപ്രശ്നം ചെയ്തുനിങ്ങള്‍ പറഞ്ഞ വൃദ്ധന്‍ , നിങ്ങളുടെ അപ്പന്‍ സൌഖ്യമായിരിക്കുന്നുവോ? അവന്‍ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
മോശെ തന്റെ അമ്മായപ്പനെ എതിരേല്പാന്‍ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവര്‍ തമ്മില്‍ കുശലപ്രശ്നം ചെയ്തു കൂടാരത്തില്‍ വന്നു.
ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കല്‍ ഏല്പിച്ചുംവെച്ചു അണിയില്‍ ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതുനിങ്ങള്‍ കര്‍മ്മേലില്‍ നാബാലിന്റെ അടുക്കല്‍ ചെന്നു എന്റെ പേരില്‍ അവന്നു വന്ദനം ചൊല്ലി
യോവാബ് അമാസയോടുസഹോദരാ, സുഖം തന്നേയോ എന്നു പറഞ്ഞു അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ടു അവന്റെ താടിക്കു പിടിച്ചു.