അവന്‍ മൂകൂത്തിയും സഹോദരിയുടെ കൈമേല്‍ വളയും കാണുകയും ആ പുരുഷന്‍ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേള്‍ക്കയും ചെയ്തപ്പോള്‍ ആ പുരുഷന്റെ അടുക്കല്‍ ചെന്നു; അവന്‍ കിണറ്റിങ്കല്‍ ഒട്ടകങ്ങളുടെ അരികെ നില്‍ക്കയായിരുന്നു.
Cross references
ഒട്ടകങ്ങള്‍ കുടിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളയും എടുത്തു അവളോടു
അവന്‍ തന്റെ അമ്മയോടുനിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കല്‍ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു അവന്റെ അമ്മ പറഞ്ഞു.
അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാല്‍ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.
നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല്‍ അവര്‍ ആളയച്ചു, മരുഭൂമിയില്‍നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈകൂ വളയിടുകയും തലയില്‍ ഭംഗിയുള്ള കിരീടങ്ങള്‍ വെക്കയും ചെയ്തു.