Home Bibles യെഹെസ്കേൽ 23:42 · മലയാളം ബൈബിൾ
യെഹെസ്കേൽ 23:42 · മലയാളം ബൈബിൾ

നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടു കൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കല്‍ അവര്‍ ആളയച്ചു, മരുഭൂമിയില്‍നിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈകൂ വളയിടുകയും തലയില്‍ ഭംഗിയുള്ള കിരീടങ്ങള്‍ വെക്കയും ചെയ്തു.

Cross references

ഉല്പത്തി 24:30

അവന്‍ മൂകൂത്തിയും സഹോദരിയുടെ കൈമേല്‍ വളയും കാണുകയും ആ പുരുഷന്‍ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേള്‍ക്കയും ചെയ്തപ്പോള്‍ ആ പുരുഷന്റെ അടുക്കല്‍ ചെന്നു; അവന്‍ കിണറ്റിങ്കല്‍ ഒട്ടകങ്ങളുടെ അരികെ നില്‍ക്കയായിരുന്നു.

പുറപ്പാട് 32:6

പിറ്റെന്നാള്‍ അവര്‍ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു.

പുറപ്പാട് 32:18

അതിന്നു അവന്‍ ജയിച്ചു ആര്‍ക്കുംന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന്‍ കേള്‍ക്കുന്നതു എന്നു പറഞ്ഞു.

യോബ് 1:15

പെട്ടെന്നു ശെബായര്‍ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാല്‍ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

യെഹെസ്കേൽ 16:11

ഞാന്‍ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈകൂ വളയും കഴുത്തില്‍ മാലയും ഇട്ടു.

യെഹെസ്കേൽ 27:22

ശെബയിലെയും രമയിലെയും വ്യാപാരികള്‍ നിന്റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.

ഹോശേയ 13:6

അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.

യോവേൽ 3:8

ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്‍ക്കും വിറ്റുകളയും; അവര്‍ അവരെ ദൂരത്തുള്ള ജാതിയായ ശെബായര്‍ക്കും വിറ്റുകളയും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.

ആമോസ് 6:1

സീയോനില്‍ സ്വൈരികളായി ശമര്‍യ്യാപര്‍വ്വതത്തില്‍ നിര്‍ഭയരായി ജാതികളില്‍ പ്രധാനമായതില്‍ ശ്രേഷ്ഠന്മാരായി യിസ്രായേല്‍ഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്കു അയ്യോ കഷ്ടം!

വെളിപ്പാട് 12:3

സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായിഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസര്‍പ്പം.

Interlinear

Choose Theme