ആകയാല്‍ മകനേഎന്റെ വാക്കു കേള്‍ക്കനീ എഴുന്നേറ്റു ഹാരാനില്‍ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഔടിപ്പോക.
Cross references
തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.
യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
റിബെക്കെക്കു ഒരു സഹോദരന്‍ ഉണ്ടായിരുന്നു; അവന്നു ലാബാന്‍ എന്നു പേര്‍. ലാബാന്‍ പുറത്തു കിണറ്റിങ്കല്‍ ആ പുരുഷന്റെ അടുക്കല്‍ ഔടിച്ചെന്നു.
തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.
ആകയാല്‍ മകനേ, നീ എന്റെ വാക്കു കേട്ടു ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക.
അവന്റെ അമ്മ അവനോടുമകനേ, നിന്റെ ശാപം എന്റെ മേല്‍ വരട്ടെ; എന്റെ വാക്കു മാത്രം കേള്‍ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.
യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദന്‍ -അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോള്‍,
എന്നാല്‍ യാക്കോബ് ബേര്‍-ശേബയില്‍ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.
അപ്പോള്‍ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന്‍ യെഹൂദിയെ ബാരൂക്കിന്റെ അടുക്കല്‍ അയച്ചുനീ ജനത്തെ വായിച്ചുകേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ പുസ്തകച്ചുരുള്‍ എടുത്തുകൊണ്ടു അവരുടെ അടുക്കല്‍ വന്നു.
അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരുംമനുഷ്യരെക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.