Home Bibles ഉല്പത്തി 21:18 · മലയാളം ബൈബിൾ
ഉല്പത്തി 21:18 · മലയാളം ബൈബിൾ

നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

Cross references

ഉല്പത്തി 16:10

യഹോവയുടെ ദൂതന്‍ പിന്നെയും അവളോടുഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

ഉല്പത്തി 17:20

യിശ്മായേലിനെ കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയോരു ജാതിയാക്കും.

ഉല്പത്തി 21:13

ദാസിയുടെമകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.

ഉല്പത്തി 25:12

സാറയുടെ മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,

1 ദിനവൃത്താന്തം 1:29

മസ്സാ, ഹദദ്, തേമാ, യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്റെ പുത്രന്മാര്‍.

Interlinear

Choose Theme