സാറായി അബ്രാമിനോടുഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.
Cross references
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടുതോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
അതിന്നു മനുഷ്യന്‍ എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴിക്കും.
സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.
ഞാന്‍ അവളെ അനുഗ്രഹിച്ചു അവളില്‍നിന്നു നിനക്കു ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളില്‍നിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; അപ്പോള്‍ നിന്റെ ഭാര്യ സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അവന്‍ പറഞ്ഞു. സാറാ കൂടാരവാതില്‍ക്കല്‍ അവന്റെ പിന്‍ വശത്തു കേട്ടുകൊണ്ടു നിന്നു.
അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗര്‍ഭം ഒക്കെയും അടെച്ചിരുന്നു.
അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി.
അപ്പോള്‍ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചുനിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു.
അതിന്നു അവള്‍ എന്റെ ദാസി ബില്‍ഹാ ഉണ്ടല്ലോ; അവളുടെ അടുക്കല്‍ ചെല്ലുക; അവള്‍ എന്റെ മടിയില്‍ പ്രസവിക്കട്ടെ; അവളാല്‍ എനിക്കും മക്കള്‍ ഉണ്ടാകും എന്നു പറഞ്ഞു.
അപ്പോള്‍ റാഹേല്‍ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാന്‍ എന്നു പേരിട്ടു.
തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
ദൈവം റാഹേലിനെ ഔര്‍ത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗര്‍ഭത്തെ തുറന്നു.
അവന്റെ യജമാനന്‍ അവന്നു ഭാര്യയെ കൊടുക്കയും അവള്‍ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന്‍ ഏകനായി പോകേണം.
അതിന്നു പട്ടണവാതില്‍ക്കല്‍ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതുഞങ്ങള്‍ സാക്ഷികള്‍ തന്നേ; നിന്റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ഗൃഹം പണിതതു; എഫ്രാത്തയില്‍ നീ പ്രബലനും ബേത്ത്ളേഹെമില്‍ വിശ്രുതനുമായിരിക്ക.
നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.