Home Bibles ഉല്പത്തി 3:17 · മലയാളം ബൈബിൾ
ഉല്പത്തി 3:17 · മലയാളം ബൈബിൾ

മനുഷ്യനോടു കല്പിച്ചതോനീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്നു അഹോവൃത്തി കഴിക്കും.

Cross references

ഉല്പത്തി 2:16

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.

ഉല്പത്തി 3:6

ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.

ഉല്പത്തി 3:11

നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.

ഉല്പത്തി 5:29

യഹോവ ശപിച്ച ഭൂമിയില്‍ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര്‍ ഇട്ടു.

1 ശമൂവേൽ 15:23

മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവന്‍ നിന്നെയും രാജസ്ഥാനത്തില്‍നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.

യോബ് 5:6

അനര്‍ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്‍നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;

യോബ് 5:7

തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.

യോബ് 14:1

സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും ആകുന്നു.

യോബ് 21:17

ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!

സങ്കീർത്തനങ്ങൾ 90:7

ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.

സങ്കീർത്തനങ്ങൾ 127:2

യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.

സഭാപ്രസംഗി 1:2

ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

സഭാപ്രസംഗി 1:13

ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാന്‍ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.

സഭാപ്രസംഗി 2:11

ഞാന്‍ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാന്‍ ചെയ്‍വാന്‍ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴില്‍ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.

സഭാപ്രസംഗി 2:17

അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാന്‍ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.

സഭാപ്രസംഗി 2:22

സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?

സഭാപ്രസംഗി 5:17

അവന്റെ ജീവകാലം ഒക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.

യേശയ്യാവ് 24:5

ഭൂമിയിലെ ഉന്നതന്മാര്‍ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാല്‍ മലിനമായിരിക്കുന്നു; അവര്‍ പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.

മത്തായി 22:12

സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവന്നു വാക്കു മുട്ടിപ്പോയി.

മത്തായി 25:26

അതിന്നു യജമാനന്‍ ഉത്തരം പറഞ്ഞതുദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുംകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.

മത്തായി 25:45

ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.

ലൂക്കോസ് 19:22

അവന്‍ അവനോടുദുഷ്ട ദാസനേ, നിന്റെ വായില്‍ നിന്നു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ.

യോഹന്നാൻ 16:33

നിങ്ങള്‍ക്കു എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിന്‍ ; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

റോമർ 3:19

ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

റോമർ 8:20

സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;

Interlinear

Choose Theme