Home Bibles ഉല്പത്തി 14:5 · മലയാളം ബൈബിൾ
ഉല്പത്തി 14:5 · മലയാളം ബൈബിൾ

അതുകൊണ്ടു പതിനാലാം സംവത്സരത്തില്‍ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്‍യ്യാത്തയീമിലെ ഏമ്യരെയും

Cross references

ഉല്പത്തി 15:20

പെറിസ്യര്‍, രെഫായീമ്യര്‍, അമോര്‍യ്യര്‍,

ആവർത്തനം 1:4

ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോനെയും അസ്താരോത്തില്‍ പാര്‍ത്തിരുന്ന ബാശാന്‍ രാജാവായ ഔഗിനെയും എദ്രെയില്‍വെച്ചു സംഹരിച്ചശേഷം

ആവർത്തനം 2:10

വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യര്‍ പണ്ടു അവിടെ പാര്‍ത്തിരുന്നു.

ആവർത്തനം 2:20

അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാര്‍ പണ്ടു അവിടെ പാര്‍ത്തിരുന്നു; അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു പറയുന്നു.

ആവർത്തനം 3:11

ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.

ആവർത്തനം 3:20

അക്കാലത്തു ഞാന്‍ യോശുവയോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.

ആവർത്തനം 3:22

അക്കാലത്തു ഞാന്‍ യഹോവയോടു അപേക്ഷിച്ചു

യോശുവ 12:4

ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,

യോശുവ 13:12

അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.

യോശുവ 13:19

സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും

യോശുവ 13:31

പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.

2 ശമൂവേൽ 5:18

ഫെലിസ്ത്യര്‍ വന്നു രെഫായീം താഴ്വരയില്‍ പരന്നു.

2 ശമൂവേൽ 5:22

ഫെലിസ്ത്യര്‍ പിന്നെയും വന്നു രെഫായീംതാഴ്വരിയില്‍ പരന്നു.

2 ശമൂവേൽ 23:13

മുപ്പതു നായകന്മാരില്‍ മൂന്നുപേര്‍ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയില്‍ പാളയമിറങ്ങിയിരുന്നു.

1 ദിനവൃത്താന്തം 4:40

അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.

1 ദിനവൃത്താന്തം 11:15

ഒരിക്കല്‍ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരില്‍ മൂന്നുപേര്‍ പാറയിങ്കല്‍ അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു.

1 ദിനവൃത്താന്തം 14:9

ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.

സങ്കീർത്തനങ്ങൾ 78:51

അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.

സങ്കീർത്തനങ്ങൾ 105:23

അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.

സങ്കീർത്തനങ്ങൾ 105:27

ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.

സങ്കീർത്തനങ്ങൾ 106:22

ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.

യേശയ്യാവ് 17:5

അതു കൊയ്ത്തുകാരന്‍ വിളചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തന്‍ രഫായീംതാഴ്വരയില്‍ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

യിരെമ്യാവ് 48:1

അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മല്‍ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളില്‍ പാര്‍ക്കുംന്നതെന്തു?

യിരെമ്യാവ് 48:23

ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അര്‍പ്പാദും ദോഷവര്‍ത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടല്‍വരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴിവില്ല.

Interlinear

Choose Theme