Home Bibles ഉല്പത്തി 13:1 · മലയാളം ബൈബിൾ
ഉല്പത്തി 13:1 · മലയാളം ബൈബിൾ

ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.

Cross references

ഉല്പത്തി 12:9

അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

ഉല്പത്തി 20:1

അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരില്‍ പരദേശിയായി പാര്‍ത്തു.

ഉല്പത്തി 21:33

അബ്രാഹാം ബേര്‍-ശേബയില്‍ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തില്‍ അവിടെവെച്ചു ആരാധന കഴിച്ചു.

യോശുവ 10:40

ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകള്‍ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന്‍ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിര്‍മ്മൂലമാക്കി.

യോശുവ 18:5

അതു ഏഴു പങ്കായി ഭാഗിക്കേണംയെഹൂദാ തന്റെ അതിര്‍ക്കകത്തു തെക്കു പാര്‍ത്തുകൊള്ളട്ടെ; യോസേഫിന്റെ കുലവും തന്റെ അതിര്‍ക്കകത്തു വടക്കു പാര്‍ത്തുകൊള്ളട്ടെ.

1 ശമൂവേൽ 27:10

നിങ്ങള്‍ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നുയെഹൂദെക്കു തെക്കും യെരപ്മേല്യര്‍ക്കും തെക്കും കേന്യര്‍ക്കും തെക്കും എന്നു ദാവീദ് പറഞ്ഞു.

2 ശമൂവേൽ 24:7

പിന്നെ അവര്‍ സോര്‍കോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേര്‍-ശേബയിലേക്കു പുറപ്പെട്ടു.

Interlinear

Choose Theme