Home Bibles ഉല്പത്തി 12:9 · മലയാളം ബൈബിൾ
ഉല്പത്തി 12:9 · മലയാളം ബൈബിൾ

അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

Cross references

ഉല്പത്തി 13:1

ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.

ഉല്പത്തി 13:3

അവന്‍ തന്റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

ഉല്പത്തി 20:1

അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരില്‍ പരദേശിയായി പാര്‍ത്തു.

ഉല്പത്തി 20:13

എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണംനാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെഅവന്‍ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.

ഉല്പത്തി 24:62

എന്നാല്‍ യിസ്ഹാക്‍ ബേര്‍ലഹയിരോയീവരെ വന്നു; അവന്‍ തെക്കേദേശത്തു പാര്‍ക്കയായിരുന്നു.

സങ്കീർത്തനങ്ങൾ 105:13

അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.

എബ്രായർ 11:13

ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.

Interlinear

Choose Theme