തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.
Cross references
തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.
യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.
ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.
ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു
അനന്തരം മില്‍ക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വര്‍ത്തമാനം കിട്ടി.
അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.
അവരുടെ വംശപാരമ്പര്യമാവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,
ദൃഷ്ടാന്തമാക്കിവെക്കയും അധര്‍മ്മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മ്മപ്രവൃത്തി കണ്ടും കേട്ടും