Home Bibles എസ്രാ 4:1 · മലയാളം ബൈബിൾ
എസ്രാ 4:1 · മലയാളം ബൈബിൾ

പ്രവാസികള്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള്‍ കേട്ടപ്പോള്‍

Cross references

1 രാജാക്കന്മാർ 5:4

എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.

1 ദിനവൃത്താന്തം 22:9

എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.

എസ്രാ 4:7

അര്‍ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്‍, അരാമ്യഭാഷയില്‍ തന്നേ എഴുതിയിരുന്നു.

എസ്രാ 6:16

യിസ്രായേല്‍മക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.

എസ്രാ 6:19

ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികള്‍ പെസഹ ആചരിച്ചു.

എസ്രാ 7:9

ഒന്നാം മാസം ഒന്നാം തിയ്യതി അവന്‍ ബാബേലില്‍നിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവന്‍ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമില്‍ എത്തി.

എസ്രാ 10:7

അനന്തരം അവര്‍ സകലപ്രവാസികളും യെരൂശലേമില്‍ വന്നുകൂടേണം എന്നു

എസ്രാ 10:16

പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.

നെഹെമ്യാവ് 4:1

ഞങ്ങള്‍ മതില്‍ പണിയുന്നു എന്നു സന്‍ ബല്ലത്ത് കേട്ടപ്പോള്‍ അവന്‍ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.

ദാനിയേൽ 5:13

അങ്ങനെ അവര്‍ ദാനീയേലിനെ രാജസന്നിധിയില്‍ കൊണ്ടു വന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതുഎന്റെ അപ്പനായ രാജാവു യെഹൂദയില്‍നിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളില്‍ ഉള്ളവനായ ദാനീയേല്‍ നീ തന്നേയോ?

ദാനിയേൽ 9:25

അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാല്‍യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതുമുതല്‍ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളില്‍ തന്നേ വീണ്ടും പണിയും.

1 കൊരിന്ത്യർ 16:9

എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ടു.

Interlinear

Choose Theme