എന്നാല് നിനക്കു ഒരു മകന് ജനിക്കും; അവന് വിശ്രമപുരുഷനായിരിക്കും; ഞാന് ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര് ശലോമോന് എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന് യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.
Cross references
ഗിദെയോന് അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യര്ക്കുംള്ള ഒഫ്രയില് ഉണ്ടു.
നിന്റെ ഉദരത്തില്നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള് ഞാന് നിനക്കു പിന്തുടര്ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കല് ചെന്നു അവളോടുകൂടെ ശയിച്ചു; അവള് ഒരു മകനെ പ്രസവിച്ചു; അവന് അവന്നു ശലോമോന് എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
അവന് പറഞ്ഞതു എന്തെന്നാല്രാജത്വം എനിക്കുള്ളതായിരുന്നു; ഞാന് വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാല് രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാല് അതു അവന്നു ലഭിച്ചു.
യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണല്പോലെ അസംഖ്യമായിരുന്നു; അവര് തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാന് മുതല് ബേര്-ശേബവരെയും ഔരോരുത്തന് താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന് കീഴിലും നിര്ഭയം വസിച്ചു.
എന്നാല് ഇപ്പോള് ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.
താന് വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന് ; അവന് തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.
അവന് എനിക്കു ഒരു ആലയം പണിയും; ഞാന് അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന് എന്റെ മകനായ ശലോമോനെ യിസ്രായേലില് യഹോവയുടെ രാജാസനത്തില് ഇരിപ്പാന് തിരഞ്ഞെടുത്തിരിക്കുന്നു.
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്ത്തിച്ചുമിരിക്കുന്നു.
വഷളനായ മനുഷ്യന് വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന് ആരും ഇല്ലാതിരിക്കേണ്ടതിന്നും
ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
അവന്റെ കാലത്തു നീതിമാന്മാര് തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന് നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില് ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര് വിളിക്കപ്പെടും.
യഹോവേ, നീ ഞങ്ങള്ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്ക്കു വേണ്ടി നിവര്ത്തിച്ചിരിക്കുന്നുവല്ലോ.
ഞാന് പ്രകാശത്തെ നിര്മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന് നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന് ഇതൊക്കെയും ചെയ്യുന്നു.
ഞാന് അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാന് അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്ക്കു കുടിപ്പാന് വേണ്ടി ഞാന് അവള്ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്ശ്വത്തില് എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല് ഇരുത്തി ലാളിക്കയും ചെയ്യും
ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന് സമാധാനം നലകും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.