Home Bibles എസ്രാ 10:13 · മലയാളം ബൈബിൾ
എസ്രാ 10:13 · മലയാളം ബൈബിൾ

എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയില്‍ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; ഈ കാര്യത്തില്‍ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാല്‍ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.

Cross references

എസ്രാ 10:18

പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.

മത്തായി 7:13

ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.

Interlinear

Choose Theme