എസ്രാ 10:12 · മലയാളം ബൈബിൾ
അതിന്നു സര്‍വ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതുനീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങള്‍ ചെയ്യേണ്ടതാകന്നു.
Cross references
എസ്രാ 10:3
ഇപ്പോള്‍ ആ സ്ത്രീകളെ ഒക്കെയും അവരില്‍നിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കല്‍ വിറെക്കുന്നവരുടെയും നിര്‍ണ്ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
നെഹെമ്യാവ് 13:23
ആ കാലത്തു ഞാന്‍ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.
സങ്കീർത്തനങ്ങൾ 78:37
അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.
സങ്കീർത്തനങ്ങൾ 78:57
അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.