Home Bibles എസ്രാ 10:1 · മലയാളം ബൈബിൾ
എസ്രാ 10:1 · മലയാളം ബൈബിൾ

എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പില്‍ വീണുകിടന്നു കരഞ്ഞുപ്രാര്‍ത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കല്‍ വന്നുകൂടി; ജനവും വളരെ കരഞ്ഞു.

Cross references

ലേവ്യപുസ്തകം 26:40

അവര്‍ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.

ആവർത്തനം 31:12

പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും

യോശുവ 7:6

യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ അവനും യിസ്രായേല്‍മൂപ്പന്മാരും തലയില്‍ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു

യോശുവ 8:35

മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേല്‍സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.

ന്യായാധിപന്മാർ 2:4

യഹോവയുടെ ദൂതന്‍ ഈ വചനം എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തില്‍ കരഞ്ഞു.

1 രാജാക്കന്മാർ 8:30

ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേള്‍ക്കേണമേ. നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

1 രാജാക്കന്മാർ 9:3

യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാര്‍ത്ഥനയും യാചനയും ഞാന്‍ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതില്‍ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.

2 ദിനവൃത്താന്തം 20:9

അതില്‍ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.

2 ദിനവൃത്താന്തം 20:13

അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.

നെഹെമ്യാവ് 8:9

ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചു പോന്ന ലേവ്യരും സകലജനത്തോടുംഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവേക്കു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോള്‍ കരഞ്ഞുപോയിരുന്നു.

നെഹെമ്യാവ് 10:28

ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും

സങ്കീർത്തനങ്ങൾ 32:5

ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.

സങ്കീർത്തനങ്ങൾ 119:136

അടിയന്റെമേല്‍ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

യിരെമ്യാവ് 9:1

യിസ്രായേല്‍ഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍ !

യിരെമ്യാവ് 13:17

നീ ഈ വചനം അവരോടു പറയേണംഎന്റെ കണ്ണില്‍നിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര്‍ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

ദാനിയേൽ 9:3

അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ടു പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.

ദാനിയേൽ 9:20

ഇങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപര്‍വ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,

ഹോശേയ 14:2

നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവനോടുസകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും;

യോവേൽ 2:16

ജനത്തെ കൂട്ടിവരുത്തുവിന്‍ ; സഭയെ വിശുദ്ധീകരിപ്പിന്‍ ; മൂപ്പന്മാരെ കൂട്ടിവരുത്തുവിന്‍ ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിന്‍ ; മണവാളന്‍ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.

സഖറിയാവ് 12:10

ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.

ലൂക്കോസ് 19:41

അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു

പ്രവൃത്തികൾ 10:30

അതിന്നു കൊര്‍ന്നോല്യൊസ്നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണിനേരത്തെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷന്‍ എന്റെ മുമ്പില്‍ നിന്നു

പ്രവൃത്തികൾ 21:5

അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.

റോമർ 9:2

എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു.

1 യോഹന്നാൻ 1:8

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.

Interlinear

Choose Theme