അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.
Cross references
നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവന്‍ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താന്‍ നിനക്കു ദൈവമായിരിക്കേണ്ടതിന്നും
മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേല്‍സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്‍യ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍ . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും.
ശലോമോന്‍ യഹോവയോടു ഈ പ്രാര്‍ത്ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന്‍ യഹോവയുടെ യാഗപീഠത്തില്‍ മുമ്പില്‍ മുഴങ്കാല്‍ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.
അന്നു ശുശ്രൂഷിച്ചുനിലക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവര്‍ പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ന്യായപ്രമാണത്താല്‍ നിയമിക്കപ്പെട്ട ഔഹരികളെ, പട്ടണങ്ങളോടു ചേര്‍ന്ന നിലങ്ങളില്‍നിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദര്‍ച്ചാര്‍പ്പണങ്ങള്‍ക്കും ഉള്ള അറകളില്‍ സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേല്‍വിചാരകന്മാരായി നിയമിച്ചു.
വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.
യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു
പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞുതബീത്ഥയേ, എഴുന്നേല്‍ക്കൂ എന്നു പറഞ്ഞുഅവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
സഭ അവരെ യാത്ര അയച്ചിട്ടു അവര്‍ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കും മഹാസന്തോഷം വരുത്തി.
സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.
ഇങ്ങനെ പറഞ്ഞിട്ടു അവന്‍ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാര്‍ത്ഥിച്ചു.