അങ്ങനെ ഞാന്‍ അകത്തു ചെന്നുവെറുപ്പായുള്ള ഔരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേല്‍ഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു കണ്ടു.
Cross references
ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
എന്നാല്‍ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.
നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കു അശുദ്ധമായവ ഇവ
ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു.
അതു കൊണ്ടു നിങ്ങള്‍ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുതു.
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം പാര്‍ത്തു വഷളായിത്തീര്‍ന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാല്‍
മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.
എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍ഒട്ടകം, മുയല്‍, കുഴി മുയല്‍; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.
തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഔഹരി; അതിന്നല്ലോ നീ പാനീയ ബലി പകര്‍ന്നു ഭോജനബലി അര്‍പ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?
കള്ളനെ കണ്ടുപിടിക്കുമ്പോള്‍ അവന്‍ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേല്‍ഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.
മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവള്‍ വ്യഭിചാരം ചെയ്തു.
എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചു പോകരുതേ; അവര്‍ക്കും അനര്‍ത്ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.
അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍ , പക്ഷി, നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.