Cross references
യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.
ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.
കല്ലറകളില്‍ കുത്തിയിരിക്കയും ഗുഹകളില്‍ രാപാര്‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളില്‍ അറെപ്പായ ചാറു നിറെക്കയും മാറി നില്‍ക്ക; ഇങ്ങോട്ടു അടുക്കരുതു;
അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.
എങ്കിലും ഒരുവന്‍ ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
അവര്‍ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാല്‍ അവനെ നിഷേധിക്കുന്നു. അവര്‍ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.