Home Bibles യെഹെസ്കേൽ 43:25 · മലയാളം ബൈബിൾ
യെഹെസ്കേൽ 43:25 · മലയാളം ബൈബിൾ

ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.

Cross references

പുറപ്പാട് 29:35

അങ്ങനെ ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കും ചെയ്യേണം; ഏഴു ദിവസം അവര്‍ക്കും പരപൂരണം ചെയ്യേണം.

പുറപ്പാട് 29:37

ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

ലേവ്യപുസ്തകം 8:33

നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനക്കുടാരത്തിന്റെ വാതില്‍ വിട്ടു പുറത്തു പോകരുതു; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.

ലേവ്യപുസ്തകം 8:35

ആകയാല്‍ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പാര്‍ത്തു യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

Interlinear

Choose Theme