Home Bibles യെഹെസ്കേൽ 43:24 · മലയാളം ബൈബിൾ
യെഹെസ്കേൽ 43:24 · മലയാളം ബൈബിൾ

നീ അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം; പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പു വിതറിയശേഷം അവയെ യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണം.

Cross references

ലേവ്യപുസ്തകം 2:13

നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണം.

സംഖ്യാപുസ്തകം 18:19

യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളില്‍ ഉദര്‍ച്ചാര്‍പ്പണങ്ങളെല്ലാം ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയില്‍ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.

2 ദിനവൃത്താന്തം 13:5

യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താല്‍ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാര്‍ക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതല്ലയോ?

മത്തായി 5:13

നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല്‍ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാന്‍ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.

മർക്കോസ് 9:49

എല്ലാവന്നും തീകൊണ്ടു ഉപ്പിടും.

കൊലോസ്യർ 4:6

ഔരോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ.

Interlinear

Choose Theme