Home Bibles യെഹെസ്കേൽ 3:5 · മലയാളം ബൈബിൾ
യെഹെസ്കേൽ 3:5 · മലയാളം ബൈബിൾ

അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കല്‍ അല്ല, യിസ്രായേല്‍ഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;

Cross references

സങ്കീർത്തനങ്ങൾ 81:5

മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.

യേശയ്യാവ് 28:11

വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവന്‍ ഈ ജനത്തോടു സംസാരിക്കും.

യേശയ്യാവ് 33:19

നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.

യെഹെസ്കേൽ 3:6

അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കല്‍ ഞാന്‍ നിന്നെ അയച്ചെങ്കില്‍ അവര്‍ നിന്റെ വാക്കു കേള്‍ക്കുമായിരുന്നു.

യെഹെസ്കേൽ 43:5

ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.

യോനാ 1:2

നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.

യോനാ 3:2

നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.

പ്രവൃത്തികൾ 26:17

ജനത്തിന്റെയും ജാതികളുടെയും കയ്യില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.

Interlinear

Choose Theme