Home Bibles യെഹെസ്കേൽ 29:15 · മലയാളം ബൈബിൾ
യെഹെസ്കേൽ 29:15 · മലയാളം ബൈബിൾ

അതു രാജ്യങ്ങളില്‍വെച്ചു അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേല്‍ വാഴാതവണ്ണം ഞാന്‍ അവരെ കുറെച്ചുകളയും.

Cross references

യെഹെസ്കേൽ 17:6

അതു വളര്‍ന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീര്‍ന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേര്‍ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.

യെഹെസ്കേൽ 17:14

രാജ്യം തന്നെത്താന്‍ ഉയര്‍ത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവന്‍ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.

യെഹെസ്കേൽ 30:13

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ചു അവരുടെ മിത്ഥ്യാമൂര്‍ത്തികളെ നോഫില്‍നിന്നു ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്നു ഒരു പ്രഭു ഉത്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.

യെഹെസ്കേൽ 31:2

മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടതുനിന്റെ മഹത്വത്തില്‍ നീ ആര്‍ക്കും സമന്‍ ?

യെഹെസ്കേൽ 32:2

മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതുജാതികളില്‍ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളില്‍ ചാടി കാല്‍കൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.

ദാനിയേൽ 11:42

അവന്‍ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.

നാഹൂം 3:8

നദികളുടെ ഇടയില്‍ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാള്‍ നീ ഉത്തമ ആകുന്നുവോ? കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

സഖറിയാവ് 10:11

അവന്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഔളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോല്‍ നീങ്ങിപ്പോകയും ചെയ്യും.

Interlinear

Choose Theme