രാജ്യം തന്നെത്താന്‍ ഉയര്‍ത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവന്‍ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.
Cross references
നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയര്‍ന്നുയര്‍ന്നു വരും; നീയോ താണുതാണുപോകും.
യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു.
ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.
ഇതാ, ഞങ്ങള്‍ ഇന്നു ദാസന്മാര്‍; നീ ഞങ്ങളുടെ പിതാക്കന്മാര്‍ക്കും ഫലവും ഗുണവും അനുഭവിപ്പാന്‍ കൊടുത്ത ഈ ദേശത്തു തന്നേ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.
ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്റെ കഴുത്തില്‍നിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
അന്നു ഞാന്‍ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യില്‍ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്‍ അടുപ്പുപോലെ കറുത്തിരിക്കുന്നു.
അതു വളര്‍ന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീര്‍ന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേര്‍ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.
ഞാന്‍ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര്‍ ഒരു ഹീനരാജ്യമായിരിക്കും.
നിനക്കു എന്തു തോന്നുന്നു? കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.