നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും
Cross references
അപ്പോള്‍ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോടുഎന്റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.
പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ദ്ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.
നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;
എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാരെ കാണുന്നു; അവര്‍ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
ജ്ഞാനികള്‍ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര്‍ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്‍ക്കും എന്തൊരു ജ്ഞാനമുള്ളു?
നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍, നിഹതന്മാരുടെ വാള്‍ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാള്‍ അവരെ ചുറ്റുന്നു.
ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
മനുഷ്യപുത്രാ, ബാബേല്‍ രാജാവിന്റെ വാള്‍ വരേണ്ടതിന്നു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നേ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലെക്കല്‍ നാട്ടുക.
അതിന്റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവര്‍ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാല്‍ തന്നേ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
തങ്ങളുടെ അരമനകളില്‍ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവര്‍ ന്യായം പ്രവര്‍ത്തിപ്പാന്‍ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
ഞങ്ങള്‍ ഏഫയെ കുറെച്ചു ശേക്കേലിനെ വലുതാക്കി കള്ളത്തുലാസ്സുകൊണ്ടു വഞ്ചന പ്രവര്‍ത്തിച്ചു എളിയവരെ പണത്തിന്നും ദരിദ്രന്മാരെ ഒരു കൂട്ടു ചെരിപ്പിന്നും മേടിക്കേണ്ടതിന്നും കോതമ്പിന്റെ പതിര്‍ വില്‍ക്കേണ്ടതിന്നും
കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.
ദുഷ്ടന്റെ വീട്ടില്‍ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?
ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള്‍ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ.