Home Bibles യെഹെസ്കേൽ 21:14 · മലയാളം ബൈബിൾ
യെഹെസ്കേൽ 21:14 · മലയാളം ബൈബിൾ

നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍, നിഹതന്മാരുടെ വാള്‍ തന്നേ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാള്‍ അവരെ ചുറ്റുന്നു.

Cross references

ലേവ്യപുസ്തകം 26:21

ഞാന്‍ നിങ്ങളുടെ ഇടയില്‍ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തില്‍ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍ പാഴായി കിടക്കും.

സംഖ്യാപുസ്തകം 24:10

അപ്പോള്‍ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോടുഎന്റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.

1 രാജാക്കന്മാർ 20:30

ശേഷിച്ചവര്‍ അഫേക്‍ പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍ -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ ഒളിച്ചു.

1 രാജാക്കന്മാർ 22:25

അതിന്നു മീഖായാവുനീ ഒളിപ്പാനായിട്ടു അറ തേടി നടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 24:1

അവന്റെ കാലത്തു ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന്‍ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള്‍ യഹോവ കല്‍ദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്‍മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.

2 രാജാക്കന്മാർ 24:10

ഇങ്ങനെ ഭൃത്യന്മാര്‍ നിരോധിച്ചിരിക്കുമ്പോള്‍ ബാബേല്‍ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.

2 രാജാക്കന്മാർ 25:1

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ തന്റെ സര്‍വ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.

യിരെമ്യാവ് 47:7

നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.

യെഹെസ്കേൽ 6:11

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാല്‍കൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര്‍ വാള്‍കൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.

യെഹെസ്കേൽ 8:12

അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹത്തിന്റെ മൂപ്പന്മാര്‍ ഇരുട്ടത്തു ഔരോരുത്തന്‍ താന്താന്റെ ബിംബങ്ങളുടെ അറകളില്‍ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.

യെഹെസ്കേൽ 21:17

ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.

യെഹെസ്കേൽ 28:23

ഞാന്‍ അതില്‍ മഹാമാരിയും അതിന്റെ വീഥികളില്‍ രക്തവും അയക്കും; ചുറ്റിലും നിന്നു അതിന്റെ നേരെ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്റെ നടുവില്‍ വീഴും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

ദാനിയേൽ 3:19

അപ്പോള്‍ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.

ആമോസ് 9:2

അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.

Interlinear

Choose Theme